Thodupuzha

പോലീസ് മാര്‍ച്ച്: അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കീഴടങ്ങി

 

തൊടുപുഴ:യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പ്രതികളായ അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂടി പോലീസില്‍ കീഴടങ്ങി. യൂത്ത് ലീഗ് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇ.എ. മുഹമ്മദ് അമീന്‍, ട്രഷറര്‍ കെ.എസ.് കലാം, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എം. അജിനാസ്, ജില്ലാ കൗണ്‍സില്‍ അംഗം കെ.ബി. ഹംസ, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം വി.എന്‍. അന്‍സാരി എന്നിവരാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു.

Related Articles

Back to top button
error: Content is protected !!