Thodupuzha

തൊടുപുഴയിലെ അനധികൃത പാര്‍ക്കിങ് സംബന്ധിച്ച് പോലീസ് നടപടി സ്വീകരിക്കണ൦; നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്

തൊടുപുഴ: തൊടുപുഴയിലെ അനധികൃത പാര്‍ക്കിങ് സംബന്ധിച്ച് പോലീസ് നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന റോഡുകളില്‍ എല്ലാം തന്നെ വലിയ തോതിലുള്ള ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് തിരക്ക് ഇനിയും വര്‍ധിക്കുന്നതിനും ഗതാഗത തടസങ്ങള്‍ അതിരൂക്ഷമാകുകയാണ്. വെങ്ങല്ലൂര്‍ മുതല്‍ ഷാപ്പുംപടി വരെയും കിഴക്കേയറ്റം മുതല്‍ പുളിമൂട്ടില്‍ ജങ്ഷന്‍ വരെയും പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസര പ്രദേശങ്ങളും മോര്‍ ജങ്ഷന്‍, ഗാന്ധി സ്‌ക്വയര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ തന്നെ തിരക്ക് നിയന്ത്രണാധീതമാണ്. ഈ പ്രദേശങ്ങളിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുന്നതിന് പോലീസിന് കത്ത് നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!