KarimannurLocal Live

പൂഞ്ഞാറില്‍ വൈദികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരളാ ലേബര്‍ മൂവ്‌മെന്റ് കരിമണ്ണൂര്‍

കരിമണ്ണൂര്‍ : പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ കേരളാ ലേബര്‍ മൂവ്‌മെന്റ് കരിമണ്ണൂര്‍ സോണ്‍ ഭാരവാഹികള്‍ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് രൂപതാ വൈസ് പ്രസിഡന്റ് പോള്‍സണ്‍ മാത്യു യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും അതിനുള്ള മുന്‍കരുതല്‍ അതികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണ്‍ പ്രസിഡന്റ് സോമി പറയംനിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപതാ ജനറല്‍ സെക്രട്ടറി, ജയന്‍. ജെ. റാത്തപ്പള്ളി, ബെന്‍സന്‍ ലൂക്കോസ്, വിമലാ പോള്‍, ലാലി ഷാജി, ഷൈനി സാന്റോ, ഡാനിയ സാബു, ബെന്നി പെരുകിലത്ത്, ഹെലന്‍തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!