Thodupuzha

തപാല്‍ വകുപ്പില്‍ ജി.ഡി.എസ് ഫലം പ്രഖ്യാപിച്ചു

 

തൊടുപുഴ: തപാല്‍ വകുപ്പില്‍ ജി.ഡി.എസ് വിഭാഗത്തില്‍ 2458 ഒഴിവുകളിലേയ്ക്കുള്ള റിസല്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ മാത്രം 100-ഓളം ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്-ഇ-മെയില്‍ ആയി നിയമന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചു. സംശയ നിവാരണത്തിന് നിയമനുവുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെടാന്‍ സൗകര്യമുണ്ട്. ഫോണ്‍: 9495209920, 7034785678, 9946343684, 9946343684, 9847448818.

Related Articles

Back to top button
error: Content is protected !!