ChuttuvattomThodupuzha

തെരഞ്ഞെടുപ്പ് ജീവനക്കാര്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍

ഇടുക്കി: ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തൊടുപുഴ, ഇടുക്കി ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നീ നിയോജക മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖേന വോട്ടിംഗ് രേഖപ്പെടുത്തുന്നതിനായി ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5വരെ അതാത് നിയോജക മണ്ഡലങ്ങളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്.

കൂടാതെ ഏപ്രില്‍ 23, 24 തീയതികളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍/ പോലീസ് ഉദ്യോഗസ്ഥര്‍/ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ഇടുക്കി കളക്ട്രേറ്റില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 9മുതല്‍ വൈകുന്നേരം 5വരെ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം വിനിയോഗിക്കാവുന്നതാണ്.

യഥാസമയം പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത പോളിംഗ് ഡ്യൂട്ടി ഉള്ള ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച അതാത് നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 25 രാവിലെ 8 മുതല്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടാത്ത എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കായി നിയമിതരായ, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയ പോലീസ്, വീഡിയോഗ്രാഫര്‍, വാഹനങ്ങളിലെ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ 25 രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഇടുക്കി കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലും വോട്ട് രേഖപ്പെടുത്താവുന്നതാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ /ഏജന്റുമാര്‍ക്കോ ടി സെന്ററുകളില്‍ വോട്ടെടുപ്പിന്റെ സുതാര്യത പരിശോധിക്കാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!