Thodupuzha

ഉടുമ്പന്നൂർ പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി

 

 

 

ഉടുമ്പന്നൂർ : ഉടുമ്പന്നൂർ പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വാര്‍ഡിലെ ജനറല്‍ വിഭാഗത്തില്‍ പെട്ട 30 കുടുംബങ്ങള്‍ക്കും പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട അപേക്ഷിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി 5 കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കുന്നതാണ് പദ്ധതി.മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ , ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഷ സലിം,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ ജോയി, പഞ്ചായത്ത് അംഗങ്ങളായ പി.എസ് ജമാല്‍ , രമ്യ പി നായര്‍ , അല്‍ഫോന്‍സ കെ മാത്യു വെറ്ററിനറി ഡോക്ടര്‍ ഡാലി സി ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!