ChuttuvattomThodupuzha

മലങ്കര ടൂറിസം ഹബ്ബിൽ പി പി പി പദ്ധതിക്ക്‌ അനുമതി നൽകണം; മുട്ടം ടൂറിസം ആന്റ് കൾച്ചറൽ സൊസൈറ്റി

മുട്ടം: മലങ്കര ടൂറിസം ഹബ്ബിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ (പി.പി.പി) നടപ്പിലാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നടപടികൾ സ്വീകരിക്കണമെന്ന് മുട്ടം ടൂറിസം ആന്റ് കൾച്ചറൽ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. മലങ്കര എൻട്രൻസ് പ്ലാസയിൽ സജ്ജമാക്കിയ ഓപ്പൺ സ്റ്റേജ് വാടക ഈടാക്കി പൊതു പരിപാടികൾക്ക് നൽകാനും മന്ത്രി നടപടികൾ സ്വീകരിക്കണം. മലങ്കര ഹബ്ബിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് അനുമതി നൽകിയാൽ സർക്കാരിന് യാതൊരു പണച്ചിലവും ഇല്ലാതെ ഹബ്ബിൽ വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിയും. കൂടാതെ അനേകം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള അവസരവുമാണ് ലഭ്യമാകുന്നത്. മലങ്കരയിൽ മൂന്ന് കോടിയോളം പണം ചിലവഴിച്ച് നിർമ്മിച്ച എൻട്രൻസ് പ്ലാസയിൽ 200 ആളുകൾക്ക് ഇരിക്കാവുന്ന ചെയറുകളും ഓപ്പൺ സ്റ്റേജും സജ്ജമാക്കിയിട്ടുണ്ട്.വാടക ഈടാക്കി പൊതു പരിപാടികൾ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരം സജ്ജീകരണം ഒരുക്കിയത്. എന്നാൽ ഹബ്ബിന്റെ ഉദ്ഘാടനം നടത്തി 4 വർഷങ്ങൾ പൂർത്തിയാകാറായിട്ടും ഓപ്പൺ സ്റ്റേജിൽ പൊതു പരിപാടികൾ നടത്താൻ പോലും ജലവിഭവ വകുപ്പ് അനുമതി നൽകുന്നില്ല.ഇവിടെ നിന്ന് ലഭിക്കുന്ന വാടക ഹബ്ബിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.ഇത് സംബന്ധിച്ച് മുട്ടം ടൂറിസം ആന്റ് കൾച്ചറൽ സൊസൈറ്റി പ്രവർത്തകരും പ്രദേശവാസികളും മന്ത്രി റോഷി അഗസ്റ്റിന് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും യോഗത്തിൽ ചർച്ച ചെയ്തു.ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്  ടോമി ജോർജ് മൂഴിക്കുഴിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുബൈർ പി എം, ബിനു താന്നിക്കൽ,എം എച്ച് കരീം എന്നിവർ പ്രസംഗിച്ചു

 

Related Articles

Back to top button
error: Content is protected !!