Thodupuzha

പ്രഫ. എം.ജെ.ജേക്കബ് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

 

തൊടുപുഴ: പ്രഫ. എം ജെ ജേക്കബിനെ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. തൊടുപുഴയില്‍ റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. പീറ്റര്‍ വി. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗവും തൊടുപുഴ റബര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊസസിങ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. യു.ഡി.എഫ് ജില്ലാ ചെയര്‍മാനും സംസ്ഥാന മാര്‍ക്കറ്റിങ് ഫെഡറേഷന്‍ വൈസ്പ്രസിഡന്റ് പദവിയും വഹിക്കുന്നുണ്ട്. ജില്ലാ വൈസ്പ്രസിന്റുമാരായി സിനു വാലുമ്മേല്‍, എം.ജെ കുര്യന്‍, ട്രഷററായി മാത്യു തെങ്ങുംകുടി, ജനറല്‍ സെക്രട്ടറിമാരായ വി. എ. ഉലഹന്നാന്‍ (ഓഫീസ് ചാര്‍ജ്), ലത്തീഫ് ഇല്ലിക്കല്‍, ടോമിച്ചന്‍ മുണ്ടുപാലം, കെ.കെ. വിജയന്‍, അഡ്വ. ഷൈന്‍ വടക്കേക്കര, സാബു വേങ്ങവേലില്‍, ബെന്നി പുതുപ്പാടി എന്നിവരേയും സംസ്ഥാന കമ്മിറ്റി അഗങ്ങളായി ജോസ് പൊട്ടംപ്ലാക്കല്‍, ഫിപിപ്പ് മലയാറ്റ്, കെ.എ പരീത്, ബേബി പതിപ്പള്ളി, ടി വി ജോസുകുട്ടി, കുര്യാക്കോസ് ചേലമൂട്ടില്‍, ചെറിയാന്‍ പി. ജോസഫ്, മാത്യു ജോണ്‍ (തമ്പി) മാനുങ്കല്‍, ജോസ് മാത്യു താനത്തുപറമ്പില്‍, അഡ്വ. മാത്യു ജോസഫ്, പി.വി. അഗസ്റ്റിന്‍, സാജു പട്ടരുമഠം, സാം ജോര്‍ജ്ജ്, ഷൈനി സജി എന്നിവരേയും തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ്, സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. തോമസ് ഉണ്ണിയാടന്‍, മാത്യു സ്റ്റീഫന്‍, തോമസ് പെരുമന, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചന്‍, പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോണ്‍ ജോസഫ്, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!