KeralaThodupuzha

പ്രീ റിക്രൂട്ട്മെന്റ് പരിശീലന പദ്ധതി സ്‌ക്രീനിങ് ജൂണ്‍ 22ന്

തൊടുപുഴ: സൈനിക,അര്‍ദ്ധസൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതി,യുവാക്കള്‍ക്ക് രണ്ടു മാസക്കാലത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നു. 18നും 26നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. 2023 ജൂണ്‍ 22 ന് 18 വയസ്സ് പൂര്‍ത്തിയാവേണ്ടതും 26 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. മിനിമം യോഗ്യത എസ്.എസ്.എല്‍.സി വിജയം. പുരുഷന്‍മാര്‍ക്ക് 167 സെ.മീറ്ററും വനിതകള്‍ക്ക് 157 സെ.മീറ്ററും കുറഞ്ഞത് ഉയരം വേണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയില്‍ വിജയിക്കാനുള്ള പ്രാപ്തി നേടിക്കൊടുക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പരിശീലനം കോഴിക്കോട് റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റര്‍ (പി.ആര്‍.ടി.സി)ലാണ് നടക്കുക. പരിശീലനം സൗജന്യമാണ്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും മൂന്ന് കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജൂണ്‍ 22 ന് രാവിലെ 11 ന് ഇടുക്കി സിവില്‍ സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രാഥമിക യോഗ്യതാ നിര്‍ണയത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297

 

 

Related Articles

Back to top button
error: Content is protected !!