Thodupuzha

കുട്ടികളെല്ലാം ഗുരുദേവദര്‍ശനം സ്വായത്തമാക്കണം: പ്രീതി നടേശന്‍

തൊടുപുഴ: കുട്ടികളെല്ലാം ഗുരുദേവദര്‍ശനം സ്വായത്തമാക്കണമെന്ന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ രവിവാര പാഠശാലയുടെ ഓണാഘോഷവും മെറിറ്റ് ഡേയും ‘വരവേല്‍പ്പ്- 2022’ല്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രീതി നടേശന്‍. ഗുരുദര്‍ശനം പഠിക്കാത്തതാണ് നാം നേരിടുന്ന പല പ്രതിസന്ധികള്‍ക്കും കാരണം. ഇതുകാരണം പലമേഖലകളിലും നമ്മുടെ കുട്ടികള്‍ പിന്തള്ളപ്പെടുകയാണ്. അതിന് പരിഹാരം വേണമെങ്കില്‍ ബാല്യംമുതല്‍ തന്നെ അവരെ ഗുരുധര്‍മ്മം പഠിപ്പിക്കണമെന്ന് പ്രീതി നടേശന്‍ പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചെറായിക്കല്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ കണ്‍വീനര്‍ വി.ബി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കലാ- കായിക മത്സരങ്ങള്‍ക്ക് വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തിഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സജ്മി ഷിംനാസ്, ശിവഗിരി മഠത്തിലെ സ്വാമി മഹാദേവാനന്ദ, രവിവാര പാഠശാല കണ്‍വീനര്‍ സി.കെ. അജിമോന്‍, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സി.പി. സുദര്‍ശനന്‍, സ്മിത ഉല്ലാസ്, പി.ടി. ഷിബു, കെ.കെ. മനോജ്, സി.വി. സനോജ്, എ.ബി. സന്തോഷ്, പോഷക സംഘടനാ ഭാരവാഹികളായ ഗിരിജ ശിവന്‍, സിബി മുള്ളരിങ്ങാട്, സതീഷ് വണ്ണപ്പുറം, എം.എന്‍. പ്രദീപ്കുമാര്‍, കെ.എന്‍. രാമചന്ദ്രന്‍ ശാന്തി, മഹേഷ് ശാന്തി കാഞ്ഞാര്‍, രവിവാര പാഠശാല പി.ടി.എ പ്രസിഡന്റ് ഒ.യു. ദാമോദരന്‍, സോണി ഇ.എസ്, പി.ടി. പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവരെയും യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്ക് ജേതാക്കളെയും രവിവാര പാഠശാല അദ്ധ്യാപകരെയും പ്രീതി നടേശന്‍ മെഡലുകളും മൊമന്റോയും നല്‍കി ആദരിച്ചു.

 

Related Articles

Back to top button
error: Content is protected !!