ChuttuvattomThodupuzha

ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുന്നു

തൊടുപുഴ: പതിനെട്ടാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരവും നീതിപൂര്‍വ്വവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. വോട്ടെടുപ്പ് ഏപ്രില്‍ 26 നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും . ഏപ്രില്‍ നാലാം തീയതിയാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി.  അഞ്ചാം തീയതി പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

1505 വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി വോട്ടിങ്ങിന് സജ്ജമാക്കി . ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ എം3 മോഡല്‍ മെഷീനാണ് സജ്ജമാക്കിയിട്ടുള്ളത്. 1304   കണ്‍ട്രോള്‍ യൂണിറ്റുകളും 1404 വിവിപാറ്റ് മെഷീനുകളും തയാറാണ്. സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി 15  ഫ്‌ളയിങ് സ്‌ക്വാഡുകള്‍, 15 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 15 വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍, അഞ്ചു വീഡിയോ വ്യൂവിംഗ് ടീം, അഞ്ചു അക്കൗണ്ടിംഗ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നു. വിവിധ സ്‌ക്വാഡുകളിലായി 120 ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാതല ബാങ്കേഴ്സ് സമിതിയില്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ ഒരു ലക്ഷത്തിനു മുകളിലുളള ഇടപാടുകളും നിരീക്ഷിക്കും.  സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന സ്ഥാനാര്‍ഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നിരീക്ഷിക്കും. എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

4800 പോളിങ് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രവര്‍ത്തിക്കുക.  115 ബസുകളും 53 മിനി ബസുകളും 420 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ഉപയോഗിക്കും. ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും പൂര്‍ണ്ണമായും ഉയര്‍ന്ന ഗുണനിലവാരമുളളതാണ്. 869 ബൂത്തുകളിലാണ് റാമ്പുകള്‍ സജ്ജമായിട്ടുള്ളത്. എല്ലാ ബൂത്തുകളിലും റാമ്പുകള്‍ സജ്ജമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കൊഴികെ വിവിധ സ്‌ക്വാഡുകളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുളള പരിശീലനം പൂര്‍ത്തിയായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 76.26 ആയിരുന്നു ഇടുക്കി മണ്ഡലത്തിലെ പോളിങ് ശതമാനം.

ഇടുക്കി ലോക്സഭാ മണ്ഡലം

ഇടുക്കി , തൊടുപുഴ , ഉടുമ്പന്‍ചോല ,ദേവികുളം ,പീരുമേട് , കോതമംഗലം ,മൂവാറ്റുപുഴ  എന്നീ മണ്ഡലങ്ങളാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിലുള്ളത്. 013 ആണ് ഇടുക്കി  ലോക്സഭാ മണ്ഡലത്തിന്റെ കോഡ് നമ്പര്‍. ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. 1315 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇടുക്കി ജില്ലയിലെ നഗരമേഖലയില്‍ നാല്പതും ഗ്രാമീണ മേഖലയില്‍  963 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 195, ഉടുമ്പന്‍ചോലയില്‍ 193, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203, മൂവാറ്റുപുഴ 153, കോതമംഗലം 159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ഏഴു മണ്ഡലങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍. ദേവികുളം മണ്ഡലത്തില്‍ മൂന്നാര്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസ്, ഉടുമ്പന്‍ചോലയില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, തൊടുപുഴയില്‍ ന്യൂമാന്‍ കോളേജ്,  ഇടുക്കിയില്‍ പൈനാവ് എം.ആര്‍.എസ,് പീരുമേട്ടില്‍ ഇ.എം.എച്ച്.എസ്.എസ്, മൂവാറ്റുപുഴയില്‍നിര്‍മല എച്ച്.എസ്.എസ്, കോതമംഗലത്ത് എം.എ കോളേജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് സ്വീകരണ വിതരണ കേന്ദ്രങ്ങള്‍. പൈനാവ് ഇ.എം.ആര്‍.എസാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം.

ലോക്സഭാ മണ്ഡലത്തില്‍ 1236759  വോട്ടര്‍മാര്‍  

അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയിലെ 882600 വോട്ടര്‍മാരും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെ 354,159 വോട്ടര്‍മാരുമുള്‍പ്പെടെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ 1,236,759  വോട്ടര്‍മാരാണുള്ളത്. 608,710 പുരുഷ വോട്ടര്‍മാരും 628,040 സ്ത്രീ വോട്ടര്‍മാരും ഒന്‍പതു ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 85 വയസിന് മുകളില്‍ പ്രായമുള്ള 12855 പേരും 18നും 19നും ഇടയില്‍ പ്രായമുള്ള 9405 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്.

 ദേവികുളം, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ്  ആകെ ഭിന്നലിംഗക്കാരുള്ളത്.
85 വയസിന് മുകളില്‍ പ്രായമുള്ള 12855 പേരില്‍ 4863 സ്ത്രീകളും 7992 പുരുഷന്മാരുമുള്‍പ്പെടും.  ദേവികുളം മണ്ഡലത്തില്‍ 560 പുരുഷന്മാരും 827 സ്ത്രീകളും അടക്കം 1387 വോട്ടര്‍മാര്‍, ഉടുമ്പഞ്ചോലയില്‍  501 പുരുഷന്മാരും 919 സ്ത്രീകളും അടക്കം 1420 വോട്ടര്‍മാര്‍, തൊടുപുഴയില്‍  1018 പുരുഷന്മാരും 1649 സ്ത്രീകളും അടക്കം 2667 വോട്ടര്‍മാര്‍, ഇടുക്കിയില്‍ 669 പുരുഷന്മാരും 1066 സ്ത്രീകളും അടക്കം 1735 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 365 പുരുഷന്മാരും 645 സ്ത്രീകളും അടക്കം 1010 വോട്ടര്‍മാര്‍, മൂവാറ്റുപുഴയില്‍ 946 പുരുഷന്മാരും 1590 സ്ത്രീകളും അടക്കം 2536 വോട്ടര്‍മാര്‍, കോതമംഗലത്ത്് 804 പുരുഷന്മാരും 1296 സ്ത്രീകളും അടക്കം 2100  വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
5691 പുരുഷന്മാരും 4301 സ്ത്രീകളുമുള്‍പ്പെടെ 9992 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 946 പുരുഷന്മാരും 713 സ്ത്രീകളും അടക്കം 1659 വോട്ടര്‍മാര്‍, ഉടുമ്പഞ്ചോലയില്‍ 921 പുരുഷന്മാരും 671 സ്ത്രീകളും അടക്കം 1592 വോട്ടര്‍മാര്‍, തൊടുപുഴയില്‍ 946 പുരുഷന്മാരും 672 സ്ത്രീകളും അടക്കം 1618 വോട്ടര്‍മാര്‍, ഇടുക്കിയില്‍ 431 പുരുഷന്മാരും 370 സ്ത്രീകളും അടക്കം 801 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 960 പുരുഷന്മാരും 675 സ്ത്രീകളും അടക്കം 1635 വോട്ടര്‍മാര്‍, മൂവാറ്റുപുഴയില്‍ 723 പുരുഷന്മാരും 574 സ്ത്രീകളും അടക്കം 1297 വോട്ടര്‍മാര്‍, കോതമംഗലത്ത് 764 പുരുഷന്മാരും 626 സ്ത്രീകളും അടക്കം 1390 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.ഏഴു മണ്ഡലങ്ങളിലായി  1011 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 63 പുരുഷന്മാരും 5 സ്ത്രീകളുമടക്കം 68 , ഉടുമ്പഞ്ചോലയില്‍ 173 പുരുഷന്മാരും 15 സ്ത്രീകളും അടക്കം 188 വോട്ടര്‍മാര്‍, തൊടുപുഴയില്‍ 137 പുരുഷന്മാരും 11 സ്ത്രീകളും അടക്കം 148 വോട്ടര്‍മാര്‍, ഇടുക്കിയില്‍ 195 പുരുഷന്മാരും 25 സ്ത്രീകളും അടക്കം 220 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 145 പുരുഷന്മാരും 6 സ്ത്രീകളും അടക്കം 151 വോട്ടര്‍മാര്‍, മൂവാറ്റുപുഴയില്‍ 89 പുരുഷന്മാരും 13 സ്ത്രീകളും അടക്കം 102 വോട്ടര്‍മാര്‍, കോതമംഗലത്ത് 119 പുരുഷന്മാരും 15 സ്ത്രീകളും അടക്കം 134 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം  തിരിച്ചുള്ള സര്‍വീസ് വോട്ടര്‍മാരുടെ  കണക്ക്.

Related Articles

Back to top button
error: Content is protected !!