ChuttuvattomKudayathoor

കുടയത്തൂരിൽ ശ്രീകൃഷ്ണ ജയന്തിയുടെ മുന്നൊരുക്കം പൂർത്തിയായി

കുടയത്തൂർ: ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയുടെ മുന്നൊരുക്കങ്ങൾ കുടയത്തൂരിൽ പൂർത്തിയായതായി ആഘോഷ പ്രമുഖ് ജിതിൻരാജ് അറിയിച്ചു.  ആഘോഷ പരിപാടികളുടെ വിജയത്തിനായി കാഞ്ഞാർ, കുടയത്തൂർ, ശരംകുത്തി, ഏഴാംമൈൽ എന്നിവിടങ്ങളിൽ 4 സ്വാഗത സംഘം ഓഫീസുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചിരുന്നു. ഇന്ന് വൈകിട്ട് 4.30ന് ശരംകുത്തി ശ്രീധർമ്മശാസ്താദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന
മഹാശോഭായാത്ര കാഞ്ഞാർ ടൗൺ ചുറ്റി കുടയത്തൂർ മങ്കൊമ്പുകാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും. ശോഭായാത്രയിൽ ഉണ്ണി കണ്ണൻമാർ, പുരാണ വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളം എന്നിവയോടൊപ്പം  നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരക്കും.

Related Articles

Back to top button
error: Content is protected !!