ChuttuvattomThodupuzha

കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസർ രാജിവച്ചു

തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ്  ഷമീന നാസർ  യു .ഡി.എഫ് ധാരണ പ്രകാരം രാജിവച്ചു. തിങ്കളാഴ്ച രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോണിന്  കൈമാറി. ഐക്യ ജനാധിപത്യ മുന്നണി ധാരണ പ്രകാരം ആദ്യ രണ്ടര വർഷം മുസ്‌ലിം ലീഗിനും തുടർന്ന് കോൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിരുന്നത്. പഞ്ചായത്തിന്റെ ആസൂത്രിത വികസനം ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾ രണ്ടര വർഷക്കാലയളവിൽ നടപ്പാക്കാൻ കഴിഞ്ഞതായി ഷമീന നാസർ പറഞ്ഞു.പഞ്ചായത്തിലെ  പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകി. ടേക്ക് എ ബ്രേക്ക് പൊതു ടോയ്‌ലറ്റ് കോംപ്ലക്‌സ് പൂർത്തീകരിച്ചു.  ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 107 വീടുകൾ പൂർത്തീകരിച്ചു. കുമാരമംഗലം എഫ്.എച്ച്.സിയിൽ ഓപ്പൺ ജിം സ്ഥാപിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമാക്കി . ജൽജീവൻ മിഷന്റെ പഞ്ചായത്തിലെ നിർമ്മാണ ജോലികൾ 90 ശതമാനം പൂർത്തീകരിച്ചു. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് അഡീഷ്ണൽ ബ്ലോക്ക് നിർമ്മാണത്തിന് തുക വകയിരുത്തി. വിവാദങ്ങൾക്കിട നൽകാതെ എല്ലാ വാർഡുകൾക്കും തുല്യ പരിഗണന നൽകി പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞതായി ഷമീന നാസർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!