ChuttuvattomThodupuzha

കുഴഞ്ഞുവീണ യാത്രക്കാരിയ്ക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

തൊടുപുഴ: ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ജീവനക്കാരും യാത്രക്കാരും ചേർന്ന് അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ചു. തൊടുപുഴ-മലയിഞ്ചി റൂട്ടിൽ സർവ്വീസ്
നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരി കുഴഞ്ഞുവീണത്. ശനിയാഴ്ച രാവിലെ 11.45-ന് കുന്നത്ത് നിന്ന കയറിയ ബീന എന്ന യാത്രക്കാരിക്കാണ് മങ്ങാട്ടുകവലയ്ക്ക് സമീപത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസ് ഉടമ അൽത്താഫും ഡ്രൈവർ ജിഷിലും കണ്ടക്ടർ അക്ഷയും ചേർന്ന് യാത്രക്കാരുമായി ബസ് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ചികിത്സയിൽ ബീനയുടെ ആരോ​ഗ്യ നില മെച്ചപ്പെട്ടു. തുടർന്ന് വിദ​ഗ്ദ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ബീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!