Thodupuzha

പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ

തൊടുപുഴ: പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ  നടത്തി. കെ.പി.എസ്.റ്റി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫിലിപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ വിതരണ ചുമതലയില്‍ നിന്ന് പ്രഥമാദ്ധ്യാപകരെ ഒഴിവാക്കുക, ഒഴിവാക്കുന്നത് വരെ കുട്ടിയൊന്നിന് 20 രൂപ അനുവദിക്കുക, പ്രഥമാദ്ധ്യാപകരുടെ പാഠപുസ്തക ബാദ്ധ്യത എഴുതിത്തള്ളുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. കെ.പി.എസ്.എച്ച്‌.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സോജന്‍ സിറിയക്ക്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഷാജി ജോസഫ്, പ്രസിഡന്റ് ബിനു റ്റി ഫ്രാന്‍സിസ്, ഹെഡ്മാസ്റ്റര്‍മാരായ ബിജോയ് മാത്യു, സജി മാത്യു, ഫാ. ആന്റണി പുലിമലയില്‍, ഷാനി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!