Thodupuzha

പ്രശസ്ത സുവിശേഷകനും ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പ് പ്രസിഡൻ്റുമായ പ്രൊഫ.എം വൈ യോഹന്നാൻ (85) നിര്യാതനായി

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

 

 

കോലഞ്ചേരി :‌പ്രശസ്ത സുവിശേഷകനും ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പ് പ്രസിഡൻ്റുമായ പ്രൊഫ.എം വൈ യോഹന്നാൻ (85) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു. രാജഗിരി ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 3.45 ഓടുകൂടിയാണ് അന്ത്യം സംഭവിച്ചത്. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകനായും തുടർന്ന് കോളജ് പ്രിൻസിപ്പാളായി വിരമിച്ച അദ്ദേഹം യൗവ്വന കാലഘട്ടത്തിൽ തന്നെ സുവിശേഷ പ്രവൃത്തിയിയിൽ വ്യാപൃതനായിരുന്നു. മത പിരിവർത്തനമല്ല മന: പരിവർത്തനമാണ് വേണ്ടതെന്ന സന്ദേശവുമായി 1973 ൽ അദ്ദേഹം ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് തുടക്കമിട്ടു. ഒട്ടനേകം സുവിശേഷ ഗ്രന്ഥങ്ങളുടെ രചയതാവ് കൂടിയാണ് അദ്ദേഹം. കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ മേച്ചങ്കര യോയാക്കി മറിയാമ്മ ദമ്പതികളുടെ മകനായി 1935ലാണ് ജനനം .

ഭാര്യ ആലീസ് ജോൺ (റിട്ട.അധ്യാപിക)

മക്കൾ ഡോ.ഐസക്ക് ജോൺ, ജോസഫ് ജോൺ, മേരി മോൾ, തോമസ് ജോൺ (അഗാപ്പെ ഡയഗ്‌നോസ്റ്റിക് MD).സംസ്ക്കാരം പിന്നീട്.

Related Articles

Back to top button
error: Content is protected !!