ChuttuvattomVannappuram

വണ്ണപ്പുറത്ത് നബിദിനസന്ദേശ റാലിയും മാനവമൈത്രി സംഗമവും നാളെ

വണ്ണപ്പുറം:  സംയുക്ത മഹല്ല് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനസന്ദേശ റാലിയും മാനവമൈത്രി സംഗമവും നാളെ വണ്ണപ്പുറത്ത് നടക്കും. നബദിന സന്ദേശറാലി  നാളെ വൈകുന്നേരം 4 ന് കാളിയാര്‍ ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച് വണ്ണപ്പുറം ടൗണില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മാനവമൈത്രി സമ്മേളനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും. മഹല്ല് കോഡിനേഷന്‍ കമ്മിറ്റി  ചെയര്‍മാന്‍ പി.എം. ഇല്ല്യാസ് അധ്യക്ഷത വഹിക്കും. അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി ഉദ്ബോദന പ്രഭാഷണം നടത്തും. സ്വാമി ആത്മദാസ് യമി മുഖ്യ പ്രഭാഷണം നടത്തും. റവ. ഫാ. സ്ലീബ വട്ടവേലില്‍, റവ. ഫാ. ജയിംസ് ഏഴാനിക്കാട്ട്, എം.ജി. പ്രിന്‍സ്, ബിജുഎം.എ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

Related Articles

Back to top button
error: Content is protected !!