ChuttuvattomThodupuzha

കാരിക്കോട് നബിദിന റാലിയും പൊതുസമ്മേളനവും നടത്തി

തൊടുപുഴ: കാരിക്കോട് നൈനാരു പള്ളി മഹല്ല് ജമാ അത്ത് കമ്മിറ്റിയുടെയും കാരിക്കോട് മുനവിറുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിന റാലിയും, പൊതുസമ്മേളനവും സമ്മാനവിതരണവും നടത്തി. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു.നൈനാരു പള്ളി പ്രസിഡന്റ് പി.പി അസീസ് ഹാജി അധ്യക്ഷത വഹിച്ചു.കാരിക്കോട് നൈനാര്‍ പളളി ഇമാം അല്‍ ഹാഫിസ് നൗഫല്‍ കൗസരി സന്ദേശം നല്‍കി. കാരിക്കോട് മുനവ്വിറുല്‍ ഇസ്ലാം മദ്രസാ പ്രസിഡന്റ് താജു എം.ബി ആമുഖപ്രസംഗം നടത്തി. പള്ളി ട്രഷറര്‍ ഷാഹുല്‍ ഹമീദ് പടിഞ്ഞാറേക്കര, നൈനാരു പളളി സെക്രട്ടറി പി.എ ഷെയ്ഖ് മുഹമ്മദ്, പള്ളി പരിപാലന സമിതിയംഗങ്ങളായഷം നാസ് വി.എ, അബ്ദുള്‍ നൂര്‍, ഉസ്താദുമാരായ ഷിബിലി നദ്വി, സുബൈര്‍ കെ.വി, സിയാദ്, ഹുസൈന്‍,സദര്‍ മുഅല്ലിം ഹിദായത്തുള്ള ഉസ്താദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!