ChuttuvattomThodupuzha

പ്രകൃതിയെ സംരക്ഷിക്കുക; മനോജ് വെങ്ങല്ലൂരിന്റെ ചിത്ര, ശില്‍പ്പ, ഫോട്ടോ പ്രദര്‍ശനം ഇന്ന് മുതല്‍

തൊടുപുഴ: പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയവുമായി പ്രശസ്ത ചിത്രകാരന്‍ മനോജ് വെങ്ങല്ലൂരിന്റെ ചിത്ര, ശില്‍പ്പ, ഫോട്ടോ പ്രദര്‍ശനം ഇന്ന് മുതല്‍ ചേറായിക്കല്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. 28ന് പ്രദര്‍ശനം സമാപിക്കും. പ്രകൃതി സ്നേഹം വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ പ്രദര്‍ശനത്തില്‍ ഇരുപത് പ്രതിമകളും ഇരുപത് ചിത്രങ്ങളും അറുപത് വന്യജീവികളുടെയും അപൂര്‍വ്വയിനം പക്ഷികളുടെയും ഫോട്ടോകളും അമ്പത് രേഖാചിത്രങ്ങളും ഉണ്ടാവും. രാവിലെ 9 മുതല്‍ രാത്രി 7 മണി വരെ പ്രദര്‍ശനം. സൗജന്യമായി കാണാവുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌

Related Articles

Back to top button
error: Content is protected !!