Thodupuzha

ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം

തൊടുപുഴ: നഗരസഭയിലെ ഉണ്ടപ്ലാവ് രണ്ടുപാലം ലക്ഷംവീട് കോളനിയോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മാണ നീക്കത്തിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധ സമരത്തിലേക്ക്. നാലു സെന്റിലും അഞ്ചു സെന്റിലുമായി ഇരുന്നൂറ്റി അമ്പതോളം വീടുകള്‍ സമീപത്തുണ്ട്. ഇവിടെ മൊബൈല്‍ ടവറിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി രൂപീകരിച്ചാണ് പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ടവര്‍ ജനവാസ കേന്ദ്രമായ ഇവിടെ സ്ഥാപിക്കരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പതിനാറാം വാര്‍ഡ് കൗണ്‍സിലര്‍ സാബിറ ജലീലിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ എ.എം ഹാരിദ്, അഡ്വ. സി.കെ ജാഫര്‍, സി.കെ അബ്ദുള്‍കരിം ചക്കുപറമ്പില്‍, പി.കെ മൂസ, കെ.എം നിഷാദ്, അന്‍സാര്‍, ഷിഹാബുദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനസാന്ദ്രതയേറിയ പ്രദേശത്ത് ടവറിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!