ChuttuvattomMoolammattam

കാലി ഖജനാവിന്  ഭിക്ഷചട്ടി നല്‍കി പ്രതിഷേധം  

മൂലമറ്റം: ഖജനാവ് കാലിയാക്കി മുഖ്യമന്ത്രിയും ധനമന്ത്രിയും ജില്ലയില്‍ നിന്നുള്ള മന്ത്രിയും ഉള്‍പ്പെട്ട മന്ത്രിസഭ, ആര്‍ഭാടവിനോദ യാത്രയായി ജില്ലാ ആസ്ഥാനത്ത് എത്തിയതില്‍ പ്രതിഷേധിച്ച് മൂലമറ്റത്ത് ജില്ലാ ട്രഷറിക്ക് ഭിക്ഷചട്ടി സമര്‍പ്പിച്ച് പ്രതിഷേധം നടത്തി.   കേരള കര്‍ഷക യൂണിയന്‍ -കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഭിക്ഷാടനം നടത്തി ലഭിച്ചതുക ചട്ടിക്കൊപ്പം ജില്ലാ ട്രഷറി ഉദ്യോഗസ്ഥക്ക് നല്‍കിയത്.    റബ്ബര്‍ ഉള്‍പ്പെടെ കാര്‍ഷിക വിളകളുടെ വിലതകര്‍ച്ച, നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം, ക്ഷേമ പെന്‍ഷന്‍ കുടിശിക തുടങ്ങിയ വിഷയങ്ങളിലാണ് ഭിക്ഷടനാ സമരം നടത്തിയത്.
കര്‍ഷക യൂണിയന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോസകുട്ടി തുടിയം പ്ലാക്കല്‍ അധ്യക്ഷതവഹിച്ച ഭിക്ഷാടനസമരം കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍ ഉദ്ഘാടനം  ചെയ്തു.
പാര്‍ട്ടി അറക്കുളം മണ്ഡലം പ്രസിഡന്റ് എ.ഡി മാത്യു അഞ്ചാനിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. തോമസ് മുണ്ടക്കപ്പടവില്‍, കുര്യാച്ചന്‍ കാക്കപയ്യാനി, ടി.സി ചെറിയാന്‍,റെനി മാണി,ജോബി തീക്കുഴിവേലില്‍, രഞ്ജിത്ത് മണപ്പുറത്ത്,ഗ്രാമപഞ്ചായത്തു മെമ്പര്‍ കൊച്ചുറാണി ജോസ്,നാരായണന്‍ നായര്‍, ടോമി തുളുവനാനി, ഷിബി പനന്താനം,ജിമ്മി അറക്കല്‍, വര്‍ക്കി വടക്കേപറമ്പില്‍, ജിയോ ആരണോലി,ജില്‍സ് മുണ്ടക്കല്‍,ജോസ് പിണക്കാട്ട്, ബേബി മുണ്ടത്താനം, പുഷ്പാകരന്‍ മുതുപ്ലാക്കല്‍, ബാബു ഈറ്റകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!