Thodupuzha

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി: ആരോഗ്യവകുപ്പിന്റെ   ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍  തസ്തികകളിലേക്ക് കരാർ  നിയമനം നടത്തുന്നു. ഡിസംബര്‍ 19ന് രാവിലെ 10 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

ക്ലിനക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം ഫില്‍, ആര്‍സിഐ രജിസ്‌ട്രേഷന്‍,  രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം.

സൈക്യാട്രിസ്റ്റ് യോഗ്യത: എംബിബിഎസ്, എംഡി അല്ലെങ്കില്‍ ഡിപിഎം അല്ലെങ്കില്‍ ഡിഎന്‍പി, സൈക്യാട്രി, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം.
മെഡിക്കല്‍ ഓഫീസര്‍ യോഗ്യത: എംബിബിഎസ്, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം  അഭികാമ്യം. 40 വയസ്സ് പ്രായപരിധി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി എന്നിവയുടെ അസ്സല്‍  ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക്  04862 233030, 04862 226929

Related Articles

Back to top button
error: Content is protected !!