Thodupuzha

പി.ടി തോമസ്  അനുസ്മരണം നടത്തി

 

 

തൊടുപുഴ: മഹിളാ പ്രധാന്‍ ഏജന്റുമാരുടെ ആഭിമുഖ്യത്തില്‍ പി.ടി തോമസ് അനുസ്മരണം നടത്തി. ദേശീയ സമ്പാദ്യ പദ്ധതി എ.ഡി.എന്‍.എസ് റിട്ടയര്‍ ചെയ്ത ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.രാജന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ജാഫര്‍ഖാന്‍ മുഹമ്മദ്, ടി.ആര്‍ സോമന്‍, പ്രതിഭാ ബാബു, കൗണ്‍സിലര്‍ സഫിയ ജബ്ബാര്‍, മഹിളാ പ്രധാന്‍ ഏജന്റ് പ്രതിനിധികളായ ബീന, കെ.സി ത്രേസ്യാമ്മ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!