ChuttuvattomThodupuzha

പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തിലെ മകം ഇടി ഇന്ന്

തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തിലെ ആയില്യം, മകം മഹോത്സവത്തിന്റെ ഭാഗമായുള്ള മകം ഇടി ഇന്ന് നടക്കും. ഇന്നലെ രാവിലെ ഗണപതിഹോമം, മലർനിവേദ്യം, ഉഷഃപൂജ, 6.30ന് നൂറും പാലും നിവേദ്യം, 8ന് പാൽപ്പായസഹോമം, 9ന് അഷ്ടനാഗപൂജ, 11ന് തളിച്ചുകൊട, ഉച്ചപൂജ, അന്നദാനം, വൈകിട്ട് 5.30ന് തെക്കേക്കാവിൽ എഴുന്നള്ളത്ത്, 6ന് തെക്കേക്കാവിൽ വിശേഷാൽ പൂജകൾ, 6.30ന് തിരിച്ചെഴുന്നള്ളത്ത്, 7ന് ദീപാരാധന, കളമെഴുത്തും പാട്ടും 8ന് സർപ്പബലി എന്നിവ നടന്നു. ഇന്ന് രാവിലെ 4ന് നടതുറപ്പ്, നിർമ്മാല്യദർശനം, 4.15ന് അഭി ഷേകങ്ങൾ, 5ന് ഗണപതിഹോമം, 6.30ന് നൂറും പാലും, 9.30ന് മകം ഇടി, 11ന് ഉച്ചപൂജ, അന്നദാനം, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന എന്നിവയും നടക്കും.

Related Articles

Back to top button
error: Content is protected !!