Thodupuzha

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ച്ചറര്‍ ഒഴിവ്‌

തൊടുപുഴ: പുറപ്പുഴ ഗവ. പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഒരു ലക്ച്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ് ബി.ടെക് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാളിന്റെ മുമ്പാകെ ഹാജരാകേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!