IdukkiThodupuzha

പുറപ്പുഴ പഞ്ചായത്ത് – കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി ആഘോഷം

 

വഴിത്തല:പുറപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി ആഘോഷം നടന്നു. വഴിത്തല കിഴക്കേ അറ്റത്ത് നിന്ന് നൂറ് കണക്കിന് കുടുംബശ്രീ, സി.ഡി.എസ്. അംഗങ്ങൾ അണിനിരന്ന റാലി ഡീൻ കുര്യാക്കോസ് എം.പി. ഫാഗ്ഓഫ് ചെയ്തു. വഴിത്തല എൽ.പി.സ്കൂൾ ഹാളിൽ നടന്ന സമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് പയറ്റനാൽ അധ്യക്ഷനായി.രാഷ്ട്രപതിയിൽ നിന്നും നാഷണൽ ഇന്നവേഷൻ അവാർഡ് കരസ്ഥമാക്കിയ ബിജു നാരായണനെയും, മുൻ സി.ഡി.എസ്.ചെയർപേഴ്സൺമാരെയും, മുതിർന്ന കുടുംബശ്രീ അംഗത്തെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈ. പ്രസിഡൻറ് രാജേശ്വരി ഹരിധരൻ, സി.ഡി.എസ് മെമ്പർ, സെക്രട്ടറി മെൽബി അഗസ്റ്റിൻ, സി.ഡി.എസ്.ചെയർപേഴ്സൺ സരസ്വതി പി.ജി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോസഫ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് മുല്ലക്കരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ജോജോ, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ബിൽ ജി, മാറിക പുത്തൻപള്ളി വികാരി ഫാ.ജോസ് കന്നുവെട്ടിൽ, സി.ഡി.എസ് വൈസ്.ചെയർപേഴ്സൺ ലത പ്രഭാകരൻ, പഞ്ചായത്ത് സെക്രട്ടറി എ.ആർ ഉഷ, വാർഡ് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.ആഘോഷങ്ങളുടെ ഭാഗമായി മികച്ച റാലിക്ക് ഒന്നാം സമ്മാനമായി 3001 രൂപയും, ട്രോഫിയും, രണ്ടാം സമ്മാനമായി 2001 രൂപയും ട്രോഫിയും, പ്രോത്സാഹന സമ്മാന

Related Articles

Back to top button
error: Content is protected !!