IdukkiThodupuzha

മൂന്നാറില്‍ സെന്റല്‍ പി.ഡബ്‌ള്യു.ഡി ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കും

തൊടുപുഴ: കേന്ദ്ര ഹൌസിങ് ആന്‍ഡ് അര്‍ബന്‍ മന്ത്രാലയം മൂന്നാറില്‍ സെന്റല്‍. പി.ഡബ്‌ള്യു.ഡി. ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതിനുള്ള അന്തിമ അനുമതി ലഭ്യമായതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. ഇതിനായി 40 സെന്റ് ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് മൂന്നാറിന്റെ പരിസര പ്രദേശങ്ങളില്‍ നല്‍കേണ്ടതായിട്ടുണ്ട്. രാജ്യവ്യാപകമായി കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ മന്ത്രാലയം ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ച്‌ ഹോളിഡേ ഹോമുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാറിലും ആലപ്പുഴയിലുമായി രണ്ട് ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുള്‍പ്പെടെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വന്നുപോകുന്ന ഉദ്യോഗസ്ഥര്‍ക്കും ടൂറിസ്റ്റുകള്‍ക്കും മൂന്നാറിലെ ഈ ഗസ്റ്റ് ഹൌസ് ഏറെ ഉപകാരപ്രദമാകും. വേഗത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും തുടര്‍ന്ന് അന്തിമ അനുമതി നേടിയെടുത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.പി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!