Thodupuzha

ഇടുക്കി പ്രസ് ക്ലബില്‍ റെയിന്‍ ഫ്രെയിം പദ്ധതി ഉദ്ഘാടനം നടന്നു

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബില്‍ റെയിന്‍ ഫ്രെയിം പദ്ധതി ഉദ്ഘാടനം നടന്നു. ഇടുക്കി ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ക്ഷേമ പദ്ധതികളുടെ ഭാഗമായി ഫോട്ടോ,വീഡിയോ ജേര്‍ണലിസ്റ്റുകള്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്തു. റെയിന്‍ ഫ്രെയിം പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ മഹാറാണി സില്‍ക്‌സ് ജനറല്‍ മാനേജര്‍ നിസാര്‍ പഴമ്പിളളില്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, വൈസ് പ്രസിഡന്റ് എം.ബിലീന, ജോയിന്റ് സെക്രട്ടറി പി.കെ.എ. ലത്തീഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ വിനോദ് കണ്ണോളില്‍, എം.എന്‍ സുരേഷ്, ഹാരിസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!