Thodupuzha

കര്‍ണാടക ജനത രാജീവ് ഗാന്ധിയുടെ വികസന മാതൃകക്കാണ് അംഗീകാരം നല്‍കിയതെന്ന് സി.പി മാത്യു

തൊടുപുഴ: രാജ്യത്തിന്റെ ജനക്ഷേമത്തിന് സര്‍ക്കാര്‍ ചിലവിടുന്ന ഓരോ രൂപയിലും നാല്‍പതു ശതമാനം കമ്മീഷന്‍ പറ്റുന്ന ബി.ജെ.പി സര്‍ക്കാരിനെ തൂത്തെറിഞ്ഞ കര്‍ണാടക ജനത രാജീവ് ഗാന്ധിയുടെ വികസന മാതൃകക്കാണ് അംഗീകാരം നല്‍കിയതെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അനുസ്മരിച്ചു. രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചത് ഇന്ത്യ ചിന്നഭിന്നമാകതിരിക്കുവാനുള്ള പോരാട്ടത്തിലായിരുന്നു. എന്നാല്‍ ഇന്ന് വിദ്വേഷം പരത്തുന്ന ഭരണ കൂട ഭീകരതയുടെ ഫലമായി ഭാരത മണ്ണില്‍ ആരാജകത്വം പടരുകയാണ്. കെട്ടുറപ്പോടെ ഇന്ത്യയെ നിലനിര്‍ത്തുവാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ ബലിദാന ദിവസം പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍.ഐ. ബെന്നി, വി.ഇ താജുദ്ധീന്‍, ടി.ജെ പീറ്റര്‍, എം.കെ ഷാഹുല്‍ ഹമീദ്, എം.എച്ച്. സജീവ്, സി.എസ്. മഹേഷ്, കെ. ദീപക്, റഷീദ് കാപ്രാട്ടില്‍, ടി.കെ. സുധാകരന്‍ നായര്‍, സെബാസ്റ്റ്യന്‍ കെ. ജോസ്, എസ്. ഷാജഹാന്‍, ഓ.കെ. അഷറഫ്, ടോമി പാലക്കല്‍, കെ.ജി. സജിമോന്‍, കെ.എം ഷാജഹാന്‍, കെ.വി. ബാബു, ആര്‍. ജയന്‍, എം.ബി അഷറഫ്, എ.എസ്. ജയകുമാര്‍, പി.കെ. സലിം, വി.എസ്. നസീര്‍, പുഷ്‌കരന്‍, ഡി. രാധാകൃഷ്ണന്‍, റെജി ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!