ChuttuvattomThodupuzha

രാജീവ് ഗാന്ധിയുടെ രാഷ്ട്രതന്ത്രജ്ഞത ലോകത്തിനുതന്നെ മാതൃക: കെപിഎസ്ടിഎ

തൊടുപുഴ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രാഷ്ട്രതന്ത്രജ്ഞത ലോകത്തിന് തന്നെ മാതൃകയായിരുന്നുവെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം നാസര്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനത്തില്‍ കെപിഎസ്ടിഎ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ശാസ്ത്രസാങ്കേതിക മികവുള്ള രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതിന് അഹോരാത്രം പണിയെടുത്ത നേതാവായിരുന്നു രാജീവ് ഗാന്ധി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു ഐസക് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജോയ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സുനില്‍ ടി തോമസ്, ജോസഫ് മാത്യു, ഷിന്റോ ജോര്‍ജ്, ജീസ് എം അലക്‌സ്, ജിബിന്‍ ജോസഫ്, ഡയസ് സെബാസ്റ്റ്യന്‍, ദീപു ജോസ്, രതീഷ് വി.ആര്‍, രശ്മി എന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!