ChuttuvattomThodupuzha

രാമായണ പാരായണ മത്സരവും ക്വിസ് മത്സരവും 13ന്

തൊടുപുഴ: പടി. കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണ പാരായണത്തിന്റെ സമാപനത്തോടനുബന്ധിച്ച് രാമായണ പാരായണ മത്സരവും, ക്വിസ് മത്സരവും നടത്തും. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് 13ന് രാവിലെ ഒമ്പതിന് നടക്കും. രണ്ട് മത്സരങ്ങൾക്കും ജൂനിയർ സീനിയർ വിഭാഗങ്ങളിലുള്ളവർക്ക് പ്രത്യേകം പങ്കെടുക്കാം. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും നൽകും. പങ്കെടുക്കാൻ താല്‍പര്യമുളള കുട്ടികളും മുതിർന്നവരും ഓഗസ്റ്റ് 11ന് മുമ്പായി ക്ഷേത്രം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!