Thodupuzha

പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 19 കാരന്‍ അറസ്റ്റില്‍

 

തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ എസ്.എച്ച്.ഓ കെ.ജെ.ജോബിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തൊമ്മന്‍കുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിനു വിധേയമാക്കിയത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണ് കാട്ടില്‍ കഴിഞ്ഞത്. ഇതിനിടെ പെണ്‍കുട്ടി യദുകൃഷ്ണനൊപ്പം പോയതായി പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ വനമേഖലയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയെ തേക്ക് പ്ലാന്റേഷനില്‍ അവശ നിലയില്‍ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിനു വിധേയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇതോടെ യദുകൃഷ്ണനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടാതെ പട്ടിക ജാതി – വര്‍ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പും ചുമത്തി.

Related Articles

Back to top button
error: Content is protected !!