Thodupuzha

ഇ – ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​തി​നുശേ​ഷം തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ( ജേ​ക്ക​ബ്)

തൊ​ടു​പു​ഴ: ഇ – ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​തി​നുശേ​ഷം തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാക്ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു ദി​വ​സ​ത്തോ​ളം ക​ട​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി പ​റ​ഞ്ഞ​തി​നുശേ​ഷം ക​ട​ക​ൾ തു​റ​ന്നെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും റേ​ഷ​ൻ വി​ത​ര​ണം താ​റു​മാ​റാ​യി.

ക​ർ​ഷ​ക​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

പൊ​തു​ജ​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി പ്ര​ശ്നപ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ജി​ല്ലാക്ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related Articles

Back to top button
error: Content is protected !!