Kerala

റേഷന്‍ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷന്‍ കട ഉടമകളുടെ സംഘടന

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷന്‍ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷന്‍ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷന്‍ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. കേന്ദ്ര, കേരള സര്‍ക്കാറുകള്‍ റേഷന്‍ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷന്‍ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്‌ക്കരിക്കുക, കിറ്റ് കമ്മീഷന്‍ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികള്‍ക്കും നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.

Related Articles

Back to top button
error: Content is protected !!