ChuttuvattomThodupuzha

വിവിധ പഞ്ചായത്തുകളില്‍ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന നാളെ

തൊടുപുഴ: ഇടവെട്ടി   പഞ്ചായത്തിലെ  വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ  പുനഃപരിശോധനയും  മുദ്രവയ്പ്പ്പും ചൊവ്വാഴ്ച്ച  10.30 മുതല്‍ 11.30 വരെ ഇടവെട്ടി പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. ആലക്കോട്  പഞ്ചായത്തിലെ  വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ  പുനഃപരിശോധനയും  മുദ്രവയ്പ്പ്പും ചൊവ്വാഴ്ച്ച   12 മുതല്‍ 1  വരെ ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍  നടത്തുന്നതാണ്.
വെള്ളിയാമറ്റം പഞ്ചായത്തിലെ  വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ  പുനഃപരിശോധനയും   മുദ്രവയ്പ്പ്പും 19ന് 2 മുതല്‍ 3  വരെ വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. വ്യാപാരികള്‍ അളവുതൂക്കഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ് കവര്‍ സഹിതം ഹാജരായി മുദ്ര  പതിപ്പിക്കേണ്ടതാണെന്ന് തൊടുപുഴ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!