Thodupuzha

ഏഴു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം വായിക്കുന്നത് 22ലേക്ക് മാറ്റി

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് ഏഴു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം വായിക്കുന്നത് 22ലേക്ക് മാറ്റി.വിചാരണ എന്ന് തുടങ്ങുമെന്നും അന്നേദിവസം അറിയാം. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി അരുണ്‍ ആനന്ദിനെ 22ന് കോടതിയില്‍ നേരിട്ട് ഹാജരാക്കും. കഴിഞ്ഞ രണ്ടുതവണയും ഓണ്‍ലൈന്‍ വഴിയാണ് ഹാജരാക്കിയത്. 22 നേരിട്ട് ഹാജരാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതിയുടെ അഭിഭാഷക ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
കൊലപാതകക്കേസിലും മറ്റൊരു കൊലപാതകശ്രമക്കേസിലും അരുണിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യം 22ന് പരിഗണിക്കാന്‍ മാറ്റി. മുന്‍പ്് ജാമ്യം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കീഴ് കോടതിയോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു.എന്നാല്‍, നാലുമാസം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എസ്. അജയന്‍, അഡ്വ. ലിബു ജോണ്‍ എന്നിവര്‍ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!