MuthalakodamThodupuzha

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാതല വായനാദിനം ആചാരിച്ചു.

  1. മുതലക്കോടം: പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാതല വായന ദിനാചരണം മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ. സോമന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. പോള്‍സ് ഇടത്തൊട്ടിയില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ഭാരവാഹികളായ ജോസ് വഴുതനപ്പിള്ളി,ലാലു ചകനാല്‍, നൈസി തോമസ്, ജയ്‌സണ്‍ തേവലത്തില്‍, അഭിലാഷ് വി.ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള ക്വിസ് മത്സരം, പദമത്സരം, പദ്യപാരായണം, യു.പി വിഭാഗം കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്യപാരായണം, എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ആയുള്ള ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 18 ന് സമാപന സമ്മേളനം നടത്തും

Related Articles

Back to top button
error: Content is protected !!