Thodupuzha

കോടിക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വായനാ ദിനാചരണം നടത്തി.

കോടിക്കുളം: വായന ദിനത്തില്‍ വായന വാരാചരണത്തിന് തുടക്കമിട്ട് കോടിക്കുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍.സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തങ്ങളുടെ ഇഷ്ടകവിതകള്‍ ചൊല്ലിയും പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളേക്കുറിച്ചും കഥാപാത്രങ്ങളേക്കുറിച്ചും പ്രസംഗിച്ചും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകള്‍ തയ്യാറാക്കിയും ആഘോഷത്തില്‍ പങ്കാളികളായി. വായന വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരിപാടികള്‍ക്ക് അധ്യാപകരായ ആശ സി. മുണ്ടക്കല്‍, അന്‍സു ആന്റണി, റിയ മോള്‍ ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!