Thodupuzha

എം.എന്‍. ബാബുവിന്  സ്വീകരണം നല്‍കി

 

 

തൊടുപുഴ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.എന്‍. ബാബുവിന് കെ.എച്ച്.ആര്‍.എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ദീര്‍ഘനാളായി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ച ബാബുവിന് നല്കിയ അംഗീകാരത്തിലും ജില്ലയ്ക്കു ലഭിച്ച പരിഗണനയിലും ജില്ലാ ഭാരവാഹികള്‍ ആഹ്ലാദം പങ്കുവച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളുടെ പ്രത്യേക ചാര്‍ജും വര്‍ക്കിംഗ് പ്രസിഡന്റിനുണ്ട്. ജില്ലാ ഭാരവാഹികളായ എം.എസ്. അജി, ജയന്‍ ജോസഫ്, പി.കെ. മോഹനന്‍, പ്രവീണ്‍ വി., ടി.കെ. നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!