Thodupuzha

കാലവര്‍ഷം വരുന്നു എറണാകുളത്തും ഇടുക്കിയിലും റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു

 

 

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ മഴ സജീവമാകുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കാലവര്‍ഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലില്‍ നിന്നും മേഘങ്ങള്‍ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുണ്ട്.

പതിവിലും നേരത്തെ ഇക്കുറി കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും വിവിധ കാലാവസ്ഥാ ഏജന്‍സികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം മെയ് 27 ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.സ്വകാര്യ കാലാവസ്ഥ ഏജന്‍സി സ്‌കൈമെറ്റിന്റെ പ്രവചനപ്രകാരം കേരളത്തില്‍ മെയ് 26 കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത

Related Articles

Back to top button
error: Content is protected !!