Thodupuzha

രജിസ്‌ട്രേഷന്‍ 15 ന് അവസാനിക്കും

 

തൊടുപുഴ: അംഗപരിമിതര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ക്ഷേമപദ്ധതിയായ എ.ഡി.ഐ.പി (അസ്സിസ്റ്റന്‍സ് ടു ഡിസബിള്‍ഡ് പേര്‌സണ്‍സ് ഫോര്‍ പര്‍ച്ചേസ്/ഫിറ്റിങ് ഓഫ് എയ്ഡ്‌സ് ആന്‍ഡ് അപ്ലയന്‍സസ്) ഇടുക്കിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ ലഭിക്കേണ്ട അംഗപരിമിതരുടെ രജിസ്‌ട്രേഷന്‍ 15 ന് അവസാനിക്കുമെന്നത് ഡീന്‍ കുര്യാക്കോസ് എം. പി അറിയിച്ചു. കേന്ദ്ര സാമൂഹ്യനീതിവകുപ്പ് അലിംകോ കമ്പനിയെയാണ് ഈ കാര്യത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. ജനസേവനകേന്ദ്രം വഴി ഗുണഭോക്താക്കള്‍ രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് എം. പി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!