Thodupuzha

വൈദ്യുതി മേഖലയിലെ നിയന്ത്രണം  സ്വാഗതാര്‍ഹം: പി.സി തോമസ്

തൊടുപുഴ: വൈദ്യുതി മേഖലയില്‍ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ വരുത്തുമെന്നും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്കു വിതരണം നടത്തുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. സൗരോര്‍ജം ഉപയോഗിച്ചും മറ്റുചില മാര്‍ഗങ്ങളില്‍ കൂടിയും വൈദ്യുതി ഉല്പാദനത്തിന്റെ ചെലവ് കുറയ്ക്കാനാകുമായിരിക്കാം. അതുകൊണ്ട് മന്ത്രിയുടെ പ്രത്യാശ നടപ്പില്‍ വരുത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!