Kerala

കേരളം കേസ് പിൻവലിക്കണമെന്ന കേന്ദ്രനിലപാടിനെ വിമർശിച്ച് സുപ്രിം കോടതി; കടമെടുപ്പ് കേസിൽ കേരളത്തിന് ആശ്വാസം

ന്യൂഡല്‍ഹി : കടമെടുപ്പ് കേസിൽ കേരളത്തിന് ആശ്വാസമായി സുപ്രിം കോടതി നിലപാട്. കേരളം കേസ് പിൻവലിക്കണമെന്ന കേന്ദ്രനിലപാടിനെ കോടതി വിമർശിച്ചു. കേസുമായി കോടതിയിലെത്താൻ കേരളത്തിന് അധികാരം ഉണ്ടെന്നും സുപ്രിം കോടതി പറഞ്ഞു. കേന്ദ്രത്തോട് കടമെടുക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത് എന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിസന്ധിയിൽ നിന്ന് ആശ്വാസം വേണം. ഇത്തവണ അധികമായി കടമെടുക്കാൻ അനുവദിക്കണം. കേസ് പരാജയപ്പെട്ടാൽ അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ അത് കുറയ്ക്കാമെന്നും കേരളം പറഞ്ഞു.

കേരളം കേസ് പിൻവലിക്കണം എന്ന കേന്ദ്ര നിലപാടിനെ കോടതി വിമർശിച്ചു. ആ അധികാരം നിഷേധിക്കുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു. ഹർജി പിൻവലിച്ചാൽ കേന്ദ്രം നൽകാമെന്ന് അറിയിച്ച 13,000 കോടി രൂപയ്ക്ക് നയപ്രകാരം അർഹതയുള്ളതാണെന്ന് കേരളം വാദിച്ചു. സംസ്ഥാനത്തിന്റെ അവകാശമാണ് ഇതെന്നും കപിൽ സിബൽ പറഞ്ഞു. പ്രതിസന്ധി ഉണ്ടെങ്കിൽ കേന്ദ്ര ആവശ്യം അംഗീകരിച്ചൂടെ എന്ന് കോടതി കേരളത്തോട് ചോദിച്ചു. 13000 കോടി സ്വീകരിക്കാൻ കേരളത്തോട് സുപ്രികോടതി ആവശ്യപ്പെടുകയും ചെയ്തു. 13608 കോടി രൂപ കേന്ദ്രം നൽകും. കൂടുതൽ ആവശ്യങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കണം.അടുത്ത വർഷത്തിനുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കപ്പെടണമെന്നും കേരളത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!