ChuttuvattomThodupuzha

രാജ്യത്ത് മതന്യൂനപക്ഷങ്ങളും ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളും വേട്ടയാടപ്പെടുന്നു: കെ സലിംകുമാർ

കുമാരമംഗലം: ബിജെപിയും ആർഎസ്എസും രാജ്യത്ത് നടത്തുന്ന ഭരണത്തിന്റെ മറവിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളും വേട്ടയാടപ്പെടുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് സിപിഐ നടത്തി വരുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴ മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുച്ചിറയിൽ നിന്നും ആരംഭിച്ച കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യവും ജനാധിപത്യവും സംരക്ഷിക്കണമെങ്കിൽ ഫാസിസ്റ്റ് ഭരണകൂടമായി മാറിയിട്ടുള്ള ബിജെപിയുടെ ഭരണത്തുടർച്ച ഇല്ലാതാക്കുകയും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യസ്നേഹികളെല്ലാം ഒന്നായി അണിനിരക്കുകയും ചെയ്യണമെന്നും സലിംകുമാർ അഭ്യർത്ഥിച്ചു.  എ എ റഹിം ജാഥാക്യാപ്റ്റനും വി വി ജോസഫും ശോഭന സോമനും വൈസ് ക്യാപ്റ്റന്മാരും ടി പി ഹരിദാസ് ഡയറക്ടറുമായിട്ടുള്ള ജാഥ പാറ ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!