Thodupuzha

മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം;  കൃഷി അസിസ്റ്റന്റുമാര്‍ സമരത്തിന്                    

 

തൊടുപുഴ: സ്ഥലം മാറ്റം ഓണ്‍ലൈനായി നടത്തണം എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി കൃഷി വകുപ്പില്‍ കൃഷി അസിസ്റ്റന്റുമാരെ രാഷ്ട്രീയ താല്‍പര്യപ്രകാരം സ്ഥലം മാറ്റിയതായി ആരോപണം. അര്‍ഹരായവരെ തഴഞ്ഞ് പാര്‍ശ്വവര്‍ത്തികള്‍ക്ക് ഇഷ്ടമുള്ളയിടങ്ങളില്‍ നിയമനം നല്‍കിയതായി അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ അസോസിയേഷന്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജിജീഷ് കുമാര്‍ ഇ.ജി, സെക്രട്ടറി കെ.ബി പ്രസാദ് എന്നിവര്‍ അറിയിച്ചു. ജൂണിന് മുമ്പ് സ്ഥലം മാറ്റം നടത്തുന്നതിനായി ജിവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്യണം. ഈ മാസം പത്തിനാണ് സ്പാര്‍ക്ക് ലോക്ക് ചെയ്തത്. ഇതിനിടെയാണ് ജില്ലയ്ക്കകത്ത് ജോലിക്കുള്ള സൗകര്യാര്‍ഥം ജിവനക്കാരെ പുനര്‍വിന്യസിക്കാം എന്ന താല്‍ക്കാലിക ഉത്തരവ് മറയാക്കി ക്രമവിരുദ്ധ സ്ഥലം മാറ്റം നടപ്പാക്കിയത്. കൃഷി അസിസ്റ്റന്റുമാരുടെ പൊതു സ്ഥലം മാറ്റം നടത്താനുള്ള അധികാരം വകുപ്പ് ഡയറക്ടര്‍ക്ക് മാത്രമാണ്. അന്തിമ പട്ടികക്ക് മുമ്പ് കരട് പട്ടിക പുറത്തിറക്കി ആക്ഷേപങ്ങള്‍ പരിഹരിക്കണം. അഞ്ച് വര്‍ഷത്തിലേറെ അന്യജില്ലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വദേശത്തേക്ക് നിയമനത്തിന് മുന്‍ഗണന കിട്ടുകയും വേണം. ഈ നടപടികളൊന്നും പാലിച്ചില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!