Thodupuzha

എസ്.ബി.ഐ വഴിത്തല ശാഖയ്ക്ക് നവീകരിച്ച ഓഫീസ്

 

 

വഴിത്തല: എസ്.ബി.ഐ വഴിത്തല ശാഖ നവീകരിച്ച ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജോസ് അധ്യക്ഷത വഹിച്ചു. ശാഖാ മാനേജര്‍ നവീന്‍ വി, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, എസ്.ബി.ഐ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനു മോഹന്‍, സ്‌റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ അസി. ജനറല്‍ സെക്രട്ടറി പ്രതീക്ഷ് രാജാമണി, ലിജു മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!