Thodupuzha

എം വി ഐ പി കനാലിന്റെ നവീകരണം ആരംഭിച്ചു

മലങ്കര: എം വി ഐ പി കനാലിന്റെ നവീകരണം ആരംഭിച്ചു.മലങ്കര അണക്കെട്ടിൽ നിന്നുള്ള ഇടത് കനാലിന്റെ ഏതാനും ഭാഗങ്ങളിലാണ് നവീകരണം നടത്തുന്നത്.എം വി ഐ പിയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികളാണ് ഇപ്പോൾ നടത്തുന്നത്.കനാലിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ നവീകരണം കൃത്യമായി നടത്താത്തതിനെ തുടർന്ന് വെള്ളം വ്യാപകമായി പാഴാകുന്ന അവസ്ഥയായിരുന്നു.ഇതേ തുടർന്ന് അണക്കെട്ടിൽ നിന്ന് കൂടിയ അളവിൽ കനാലിലൂടെ വെള്ളം കടത്തി വിട്ടാലും വിദൂര സ്ഥലങ്ങളിലുള്ള ആളുകൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയാണ് നിലനിന്നത്.മണക്കാട്, കൂത്താട്ടുകുളം ഭാഗത്തേക്ക് 38 കിലോ മീറ്റർ ദൂരത്തിലാണ് ഇടത് കനാൽ കടന്ന് പോകുന്നത്.

Related Articles

Back to top button
error: Content is protected !!