Thodupuzha

ശുചിത്വ മിഷനില്‍ റിസോഴ്‌സ് പെഴ്‌സണ്‍ ഒഴിവ്

ഇടുക്കി : ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ ശുചിത്വ മിഷനില്‍ അവസരം. ശുചിത്വ മിഷന്‍ in ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നതിന് ടെക്‌നിക്കല്‍ റിസോഴ്‌സ് പെഴ്‌സണ്‍/ റിസോഴ്‌സ് പെഴ്‌സണ്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഐ.ടി.ഐ ഡിപ്ലോമ, ബി.സി.എ/ എം.സി.എ, ബി.ടെക്/എം.ടെക്(സിവില്‍, എന്‍വയോണ്‍മെന്റല്‍) എന്നിവയിലേതെങ്കിലുമോ തത്തുല്യമായ ടെക്‌നിക്കല്‍ യോഗ്യതയോ ഉണ്ടായിരിക്കണം. റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം, ജൈവ/അജൈവ മാലിന്യ സംസ്‌കരണ അവബോധം, ക്യാമ്പയിന്‍ സംഘടിപ്പിക്കല്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച അവബോധം, റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ഹോണറേറിയം ദിവസ വേതനാടിസ്ഥാനത്തില്‍ 750+150(ടി.എ) ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 17 വൈകുന്നേരം 5 മണി. അഭിമുഖം/ എഴുത്തു പരീക്ഷ എന്നിവയുടെ തീയതിയും വിശദാംശങ്ങളും പിന്നീട് അറിയിക്കും. ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മുഖേനയോ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്, പൈനാവ് പി.ഒ., ഇടുക്കി, പിന്‍കോഡ്- 685603 എന്ന വിലാസത്തില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232295.

Related Articles

Back to top button
error: Content is protected !!