Thodupuzha

ലോകായുക്ത അധികാരം പുനഃസ്ഥാപിക്കുക: ഭാരതീയ നാഷണൽ ജനതാദൾ

തൊടുപുഴ: ലോകായുക്ത അധികാരം പുനഃസ്ഥാപിക്കണമെന്ന് ഭാരതീയ നാഷണൽ ജനതാദൾ ആവശ്യപ്പെട്ടു.

 

എല്ലാതരത്തിലുള്ള അഴിമതി നടത്തി കോടികൾ സമ്പാദിക്കുന്ന സി.പി.എം. നും നേതാക്കൾക്കും നിയമ നടപടികളിൽ നിന്ന് രക്ഷപെടാനായിട്ടാണ് ഈ ഭേദഗതി അടിയ ന്തിരമായി നടപ്പിലാക്കുന്നത്. സി.പി.എം. ന്റെ യഥാർത്ഥ മുഖം ഇതിലൂടെ തുറന്ന് കാട്ട പ്പെടുകയാണെന്ന് ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. റ്റി. ജോസഫ് കിഴക്കേക്കര ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് ചുമപ്പുങ്കൽ, വിൻസന്റ് കട്ടിമറ്റം, കെ.കെ. ഷുക്കൂർ, ആനന്ദൻ എം.ആർ., ഇ.എ. കോശി, റ്റി.ജി, ലൂയിസ്, എം.കെ. സാബു, വിൻസെന്റ് എം.ജെ., സെബാസ്റ്റ്യൻ വാണിയപ്പുര, ഷിജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!