IdukkiThodupuzha

ദിശ അവലോകന യോഗം ചേര്‍ന്നു

ഇടുക്കി: ജില്ലയില്‍ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ദിശയുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു.വിവിധ വകുപ്പുകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ അറ്റന്റന്‍സ് ഉറപ്പാക്കല്‍, വേസ്റ്റ് മാനേജ്‌മെന്റ്, വനവത്ക്കരണം, കാര്‍ഷിക മേഖലയിലെ പ്രോത്സാഹനം തുടങ്ങിയവ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. അനുമതി ലഭിച്ചിട്ടുള്ള റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണ പുരോഗതി, അങ്കണവാടി കെട്ടിടനിര്‍മ്മാണം, അമൃത് സാരോവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടന്‍ പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കല്‍, പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണം,കുടിവെള്ള പദ്ധതി, പരമ്പരാഗത കാര്‍ഷിക ജനങ്ങളുടെ സംരക്ഷണം, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി നടപ്പിലാക്കുന്ന മാതൃവന്ദന യോജന, പൈനാവില്‍ പ്രവര്‍ത്തിച്ചു വരുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പ്രവര്‍ത്തനം, വനമേഖലകളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 26 ഓളം മേഖലകളിലായാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്.വിവിധ ഇടങ്ങളിലായി നടപ്പാക്കുന്ന പദ്ധതികളുടെ വിശദീകരണം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ്, നോമിനേറ്റഡ് അംഗം എ.പി ഉസ്മാന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!